മയക്കുമരുന്ന് മാഫിയയെ തൂത്തെറിയും വരെ തൂഫാൻ തുടരും. ഇരുന്നൂറ് കോടി രൂപയുടെ മയക്കു മരുന്ന് പിടികൂടി നശിപ്പിച്ചുവെന്ന് മന്ത്രി രമേശ് ചെന്നിത്തല.

മയക്കുമരുന്ന് മാഫിയയെ തൂത്തെറിയും വരെ തൂഫാൻ തുടരും.  ഇരുന്നൂറ് കോടി രൂപയുടെ മയക്കു മരുന്ന് പിടികൂടി നശിപ്പിച്ചുവെന്ന്  മന്ത്രി രമേശ് ചെന്നിത്തല.
Nov 10, 2026 11:25 AM | By PointViews Editor

മാനന്തവാടി: ഓപ്പറേഷൻ തൂഫാനിലൂടെ കേരളത്തിലെ പുതിയ തലമുറയെ രക്ഷിക്കാനുള്ള ദൗത്യമാണ് പോലീസ് ഏറ്റെടുത്തിരിക്കുന്നതെന്ന് ആഭ്യന്തരം, വിജിലൻസ്, കയർ മന്ത്രി ശ്രീ.രമേശ് ചെന്നിത്തല. മാനന്തവാടി പോലീസ് സ്റ്റേഷൻ, മാനന്തവാടി അഗ്നിരക്ഷാനിലയം എന്നിവയുടെ കെട്ടിടത്തിനു തറക്കല്ലിട്ട ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പോലീസ് മാത്രം വിചാരിച്ചാൽ ലഹരിക്കെതിരെയുള്ള പോരാട്ടം പൂർണമാവില്ല. അതിന് ജനങ്ങളുടെയും പൂർണ പിന്തുണ വേണം. കഴിഞ്ഞ ജൂൺ രണ്ടിനു ഓപ്പറേഷൻ തൂഫാൻ പ്രഖ്യാപിച്ച ശേഷം ലഹരിക്കേസുമായി ബന്ധപ്പെട്ട് 15742 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 13500 ലധികം കേസുകൾ രജിസ്റ്റർ ചെയ്യുകയും അറുപത് ആൾക്കാരുടെ പേരിൽ കാപ്പാ കേസ് ചുമത്തുകയും 45 ലധികം പേരെ കരുതൽ തടങ്കലിലാക്കുകയും ചെയ്തു. ഇരുന്നൂറ് കോടി രൂപയുടെ മയക്കു മരുന്നാണ് പിടികൂടി നശിപ്പിച്ചത്. ലഹരിക്കെതിരെയുള്ള പോരാട്ടത്തിനു ഏറ്റവും വലിയ പിന്തുണ ലഭിക്കുന്നത് അമ്മമാരിൽ നിന്നാണ്. രാജ്യാന്തര മയക്കുമാഫിയ കരുതുന്നത് ഓപ്പറേഷൻ തൂഫാൻ വേഗത്തിൽ അവസാനിപ്പിക്കുമെന്നാണ്. എന്നാൽ, മയക്കുമരുന്ന് മാഫിയയെ തൂത്തെറിയുന്നതുവരെ ഓപ്പറേഷൻ തൂഫാന്റെ പോരാട്ടം തുടരും. ഓപ്പറേഷൻ തൂഫാൻ ആരംഭിച്ച ശേഷം സംസ്ഥാനത്ത് 35 ശതമാനം കുറ്റകൃത്യങ്ങൾ കുറഞ്ഞതായാണ് ക്രൈം റെക്കോർഡ് ബ്യൂറോയുടെ കണക്ക്. ലഹരിക്കെതിരേയുള്ള സംസ്ഥാന സർക്കാരിന്റെ പോരാട്ടം കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ അഭിനന്ദനത്തിനുൾപ്പെടെ അർഹമായി. വിജിലൻസ്, രഹസ്യാന്വേഷണ വിഭാഗം എന്നിവയ്ക്കെന്ന പോലെ ലഹരിവേട്ടയ്ക്കായി കേരള പോലീസിൽ പ്രത്യേക വിഭാഗം കൊണ്ടു വരുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ തൂഫാൻ വാരിയേഴ്സിനുള്ള ബാഡ്ജ് വിതരണവും നടത്തി.


വർധിച്ചു വരുന്ന റോഡപടകങ്ങൾ തടയാൻ ശക്തമായ സംവിധാനവുമായാണ് പോലീസ് മുന്നോട്ടുപോകുന്നത്. മദ്യപിച്ചു വാഹനമോടിക്കുന്നഅവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കും. നാലു ദിവസം കോമ്പിങ് നടത്തിയപ്പോൾ മദ്യപിച്ചു വാഹനമോടിച്ച 15000 പേരെ സംസ്ഥാനത്ത് പിടികൂടി. സ്കൂൾ ബസ് ഡ്രൈവർമാർ മദ്യപിച്ചു വാഹനമോടിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ 57 ഡ്രൈവർമാരെയാണ് മദ്യപിച്ചു വാഹനമോടിച്ചതിനു അറസ്റ്റു ചെയ്തത്. സ്വകാര്യ ബസ്സുകളുടെ അമിതവേഗം തടയാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ക്രമസമാധാനനില പരിപാലിക്കുന്നതിലും കുറ്റകൃത്യങ്ങൾ തെളിയിക്കുന്ന കാര്യത്തിലും കേരള പോലീസ് സമർത്ഥമായാണ് പ്രവർത്തിക്കുന്നത്. ജനങ്ങളിൽ ആഹ്രഹിക്കുന്ന രീതിയിൽ നാടിന്റെ സമാധാന ജീവിതം ഉറപ്പു വരുത്താനുള്ള ശ്രമമാണ് പോലീസ് നടത്തുന്നത്. 24 മണിക്കൂറും ജനസേവനത്തിനായി പ്രവർത്തിക്കുന്ന പോലീസിനു ഒട്ടേറെ പ്രയാസങ്ങളുണ്ട്. പരാതികൾ ഉണ്ടാകാതെ കേരളത്തിന്റെ കാവലാളായി പ്രവർത്തിക്കാൻ കഴിയുന്ന കേരള പോലീസിലെ കോൺസ്റ്റബിൾ മുതൽ ഡി.ജി.പി.വരെയുള്ള ഉദ്യോഗസ്ഥരെ പ്രത്യേകം അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു. മാനന്തവാടി എം എൽ എ ഉഷാ വിജയൻ അധ്യക്ഷത വഹിച്ചു. കാർഷിക വികസന വകുപ്പ് മന്ത്രി ടി. സിദ്ധിഖ് മുഖ്യപ്രഭാഷണം നടത്തി. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ, വടക്കൻ മേഖലാ ഐ.ജി. പുട്ട വിമലാദിത്യ ഐ.പി.എസ്, കണ്ണൂർ റെയ്ഞ്ച് ഡി.ഐ.ജി. കെ. കാർത്തിക് ഐ.പി.എസ് , ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹർ ഐ.പി.എസ് , മാനന്തവാടി എ.എസ്.പി. ബി. കാർത്തിക് ഐ.പി.എസ്, കോഴിക്കോട് റീജണൽ ഫയർ ഓഫീസർ പി. രഞ്ജിത്ത്, മാനന്തവാടി നഗരസഭാധ്യക്ഷൻ ജേക്കബ് സെബാസ്റ്റ്യൻ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമൻ, എടവക ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ സുധാകരൻ, മാനന്തവാടി നഗരഭാ കൗൺസിലർ പി.കെ. ഹംസ, മാനന്തവാടി നഗരഭാ വികസനകാര്യ സ്ഥിരം സമിതിയധ്യക്ഷൻ പി.വി. ജോർജ് തുടങ്ങിയവർ സംസാരിച്ചു. മറ്റു രാഷ്ട്രീയ സാമൂഹിക രംഗത്തുളള്ളവർ, ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർ, സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ, പൊതുജനങ്ങൾ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

The storm will continue until the drug mafia is wiped out. Minister Ramesh Chennithala said that drugs worth Rs. 200 crore have been seized and destroyed.

Related Stories
കെപിസിസി പ്രസിഡൻ്റ് സ്ഥാനം; വീണ്ടും  മാത്യു കുഴൽനാടനിലേക്ക് ?

Nov 10, 2026 05:42 PM

കെപിസിസി പ്രസിഡൻ്റ് സ്ഥാനം; വീണ്ടും മാത്യു കുഴൽനാടനിലേക്ക് ?

കെപിസിസി പ്രസിഡൻ്റ് സ്ഥാനം; വീണ്ടും മാത്യു കുഴൽനാടനിലേക്ക്...

Read More >>
സഹകരണ ബാങ്കുകളിൽ കുടിശികയായവർക്ക് ആശ്വാസം. റിസ്ക് ഫണ്ട് നിബന്ധനകളിൽ ഇളവ് പ്രഖ്യാപിച്ച് മന്ത്രി എം.ലിജു

Nov 10, 2026 02:03 PM

സഹകരണ ബാങ്കുകളിൽ കുടിശികയായവർക്ക് ആശ്വാസം. റിസ്ക് ഫണ്ട് നിബന്ധനകളിൽ ഇളവ് പ്രഖ്യാപിച്ച് മന്ത്രി എം.ലിജു

സഹകരണ ബാങ്കുകളിൽ കുടിശികയായവർക്ക് ആശ്വാസം. റിസ്ക് ഫണ്ട് നിബന്ധനകളിൽ ഇളവ് പ്രഖ്യാപിച്ച് മന്ത്രി...

Read More >>
വയോജന വകുപ്പുമായി 12 സ്ഥാപനങ്ങൾ ധാരണാപത്രം ഒപ്പുവച്ചു.

Nov 10, 2026 01:22 PM

വയോജന വകുപ്പുമായി 12 സ്ഥാപനങ്ങൾ ധാരണാപത്രം ഒപ്പുവച്ചു.

വയോജന വകുപ്പുമായി 12 സ്ഥാപനങ്ങൾ ധാരണാപത്രം...

Read More >>
കള്ള പോരാളി പ്രകാശ് രാജിൻ്റെ കാലടി ഉഡായിപ്പ് സമരം സ്പോൺസർ ചെയ്തത് മുട്ടിൽ മരംകൊത്തിയോ?

Nov 10, 2026 12:26 PM

കള്ള പോരാളി പ്രകാശ് രാജിൻ്റെ കാലടി ഉഡായിപ്പ് സമരം സ്പോൺസർ ചെയ്തത് മുട്ടിൽ മരംകൊത്തിയോ?

കള്ള പോരാളി പ്രകാശ് രാജിൻ്റെ കാലടി ഉഡായിപ്പ് സമരം സ്പോൺസർ ചെയ്തത് മുട്ടിൽ...

Read More >>
ചാനലിൽ കയറിയിരുന്ന് സദാചാര ഗുണ്ടായിസം തള്ളുന്ന മാധ്യമ പ്രവർത്തകരെയും മാപ്രാണിച്ചികളുടെയും അണ്ണാക്കിൽ വിമർശനത്തിൻ്റെ ആറ്റംബോംബിട്ട് കോൺഗ്രസ് നേതാവ് ശ്രീനാ ദേവി കുഞ്ഞമ്മ

Nov 9, 2026 09:06 PM

ചാനലിൽ കയറിയിരുന്ന് സദാചാര ഗുണ്ടായിസം തള്ളുന്ന മാധ്യമ പ്രവർത്തകരെയും മാപ്രാണിച്ചികളുടെയും അണ്ണാക്കിൽ വിമർശനത്തിൻ്റെ ആറ്റംബോംബിട്ട് കോൺഗ്രസ് നേതാവ് ശ്രീനാ ദേവി കുഞ്ഞമ്മ

ചാനലിൽ കയറിയിരുന്ന് സദാചാര ഗുണ്ടായിസം തള്ളുന്ന മാധ്യമ പ്രവർത്തകരെയും മാപ്രാണിച്ചികളുടെയും അണ്ണാക്കിൽ വിമർശനത്തിൻ്റെ ആറ്റംബോംബിട്ട് കോൺഗ്രസ്...

Read More >>
ട്രോൾ ഉണ്ടാക്കൂ....  സമ്മാനം നേടൂ...  ലഹരിക്കെതിരെ പോരാടൂ....

Nov 9, 2026 04:29 PM

ട്രോൾ ഉണ്ടാക്കൂ.... സമ്മാനം നേടൂ... ലഹരിക്കെതിരെ പോരാടൂ....

ട്രോൾ ഉണ്ടാക്കൂ.... സമ്മാനം നേടൂ... ലഹരിക്കെതിരെ...

Read More >>
Top Stories